കോഴിക്കോട്: കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം നാടിന് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻ ഭാഗവത് ഭദ്രദീപം കൊളുത്തി ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു.
കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി ചിദാനന്ദപുരി സ്വാമികൾ, രാഷ്ട്രീയ സ്വയംസേവക സംഘം മുൻ അഖിലഭാരതീയ ബൗദ്ധിക് പ്രമുഖ് ആർ.ഹരി , മാതൃഭൂമി മുൻ എഡിറ്റർ എം.കേശവമേനോൻ , ഒ രാജഗോപാൽ എം.എൽ.എ , പ്രജ്ഞാപ്രവാഹ് ദേശീയ സംയോജകൻ ജെ. നന്ദകുമാർ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേസരി പബ്ലിക്കേഷനും കുരുക്ഷേത്ര ബുക്‌സും പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ പ്രകാശന ചടങ്ങും ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്നു. രാവിലെ വയലിൻ കച്ചേരിയോടെ ആരംഭിച്ച ചടങ്ങ് ഞരളത്ത് ഹരിഗോവിന്ദന്റെ സോപാന സംഗീതത്തിനു ശേഷമാണ് ഉദ്ഘാടനത്തിലേക്ക് കടന്നത്. കേസരിയ്ക്കു വേണ്ടി പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ രചിച്ച ഗീതം സിനിമാ പിന്നണി ഗായകന്‍ കൈതപ്രം ദീപാങ്കുരന്‍ ആലപിച്ചു. ചടങ്ങിൽ പ്രശസ്ത ഗാനരചയിതാവ് കൈതപ്രം ദാമോദർൻ നമ്പൂതിരി, പ്രശസ്ത സോപാന സംഗീതകാരൻ ഞരളത്ത് ഹരിഗോവിന്ദൻ തുടങ്ങിയവരെ ആദരിച്ചു.
കേസരി മുഖ്യപത്രാധിപർ ഡോ. എൻ.ആർ മധു ആമുഖഭാഷണം നടത്തി.സരസ്വതീപൂജയ്ക്കും വന്ദേമാതരത്തിനും ശേഷം ഹിന്ദുസ്ഥാന്‍ പ്രകാശന്‍ ട്രസ്റ്റ് മാനേജര്‍ അഡ്വ.പി.കെ. ശ്രീകുമാര്‍ സ്വാഗതം ആശംസിച്ചു. തുടര്‍ന്ന് സാഹിത്യകാരനും സ്വാഗതസംഘം അധ്യക്ഷനുമായ പി.ആര്‍.നാഥന്‍ അധ്യക്ഷ പ്രസംഗം നടത്തി.
Discussion about this post