തിരുവനന്തപുരം: രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘ ചാലക് മോഹൻ ഭാഗവത് കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാനുമായി കൂടിക്കാഴ്ച നടത്തി. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അദ്ദേഹം തിരുവനന്തപുരത്ത് എത്തിയത്. ആറ് മണിക്ക് കവടിയാറിലെ വിവേകാനന്ദ പ്രതിമയിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു കൂടിക്കാഴ്ച.
മൂന്ന് ദിവസത്തെ സന്ദര്‍ശത്തിന് കേരളത്തിലെത്തിയ അദ്ദേഹം നാളെ ആർ എസ് എസ് ബൈഠക്കുകളിൽ പങ്കെടുക്കും. തുടർന്ന് വൈകിട്ട് മുംബൈയിലേക്ക് മടങ്ങും.
കഴിഞ്ഞ ദിവസം കോഴിക്കോട് കേസരി മാദ്ധ്യമ പഠന ഗവേഷണ കേന്ദ്രം ഡോ മോഹൻ ഭാഗവത് നാടിന് സമർപ്പിച്ചു. കോഴിക്കോട് ചാലപ്പുറത്ത് കേസരി ഭവനിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ ഭദ്രദീപം കൊളുത്തി അദ്ദേഹം ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. ഭാരതം ലോകത്തിന് മാതൃകയാണെന്നും ലോക രാജ്യങ്ങള്‍ സാമൂഹിക-സാമ്പത്തിക -രാഷ്ട്രീയ കാര്യങ്ങളില്‍ ഭാരതീയ മാതൃകയാണ് ഇപ്പോള്‍ പിന്തുടരുന്നതെന്നും അദ്ദേഹം ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
Discussion about this post