മലപ്പുറം: മലപ്പുറത്ത് ആയുധങ്ങളുമായി രണ്ട് പേർ പിടിയിൽ. രാത്രി നടന്ന വാഹന പരിശോധനയ്ക്കിടെയാണ് നാടൻ തോക്കുമായി ചെമ്പൻകൊല്ലി സ്വദേശി മുഹമ്മദ് നിസാർ, പറയനങ്ങാടി കോടാലിപൊയിൽ സ്വദേശി സുലൈമാൻ എന്നിവർ പിടിയിലായത്.
സി.ഐ ശംഖുനാഥിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. നാടൻ തോക്ക്, മൂന്ന് റൗണ്ട് തിര എന്നിവയും ഇരുവരും സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു.
പരിശോധനയ്ക്കിടെ സുലൈമാന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഇയാളെ വണ്ടൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാൾ പൊലീസ് കാവലിൽ ആശുപത്രിയിൽ നിരീക്ഷണത്തിലാണ്.
Discussion about this post