ഇന്തോനേഷ്യൻ മത്സ്യത്തൊഴിലാളികളുടെ വലയിൽ ചൈനീസ് ഡ്രോൺ കുടുങ്ങി. സെലയാർ ദ്വീപിനടുത്ത് നിന്നാണ് ‘സീ വിങ് യുയുവി’യെന്ന ഡ്രോൺ കണ്ടെടുത്തത്.
ഇതിന്റെ ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലെല്ലാം വൈറലായിക്കൊണ്ടിരിക്കുകയാണ്. ചൈന വിവിധ പ്രദേശങ്ങളിലെ സമുദ്രങ്ങൾ രഹസ്യമായി നിരീക്ഷിക്കുന്നുണ്ടെന്നതിന്റെ തെളിവാണിത്. മുങ്ങിക്കപ്പൽ ഡ്രോൺ ലഭിച്ച രാജ്യാന്തര സമുദ്ര പാത സ്ഥിതി ചെയ്യുന്നത് നിലവിൽ തർക്കം നിലനിൽക്കുന്ന ദക്ഷിണ ചൈനാ കടലിനും തന്ത്രപ്രധാനമായ ഇന്ത്യൻ മഹാസമുദ്ര മേഖലയ്ക്കും സമീപമാണ്. മത്സ്യത്തൊഴിലാളിയായ സൈറുദീനാണ് ആളില്ലാ അണ്ടർസീ വെഹിക്കിൾ (യുയുവി) കണ്ടെത്തിയത്.
ഇത് സൈറുദീൻ ലോക്കൽ പോലീസിന് കൈമാറുകയായിരുന്നു. തുടർന്ന് യുയുവി ഇന്തോനേഷ്യൻ സൈന്യത്തിന് നൽകി. ടോർപിഡോ ആകൃതിയിൽ 225 സെന്റിമീറ്റർ നീളമുള്ള യുയുവിക്ക് 18 സെന്റിമീറ്റർ വാൽ, 93 സെന്റിമീറ്റർ പിൻ ആന്റിന, ക്യാമറ തുടങ്ങിയ സംവിധാനങ്ങളുമുണ്ട്. ചൈനയുടെ അണ്ടർവാട്ടർ ഗ്ലൈഡറായ സീ വിംഗുമായി ഇതിന് വളരെ സാമ്യമുണ്ടെന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർ പറയുന്നത്.












Discussion about this post