ഡൽഹി: പാവങ്ങൾക്ക് ആശ്രയമായ സൗജന്യ പാർപ്പിട പദ്ധതി പ്രധാനമന്ത്രി ആവാസ് യോജന വൻ വിജയത്തിലേക്ക്. പദ്ധതി ഏറ്റവും ഫലപ്രദമായി നടപ്പിലാക്കിയ ഉത്തർ പ്രദേശ് സർക്കാരിനെയും മധ്യപ്രദേശ് സർക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഉത്തർ പ്രദേശിൽ പി എം എ വൈ (അർബൻ) പദ്ധതി പ്രകാരം 17,58,000 വീടുകൾ വെച്ച് നൽകിയതായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി. 10,58,000 വീടുകൾ നിലവിൽ നിർമ്മാണത്തിലാണ്. എല്ലാവർക്കും പാർപ്പിടമെന്ന പ്രധാനമന്ത്രിയുടെ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിക്കുന്നതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതി പ്രകാരം ഏഴ് ലക്ഷത്തിൽ പരം ഭവനങ്ങൾ നിർമ്മിച്ച മധ്യപ്രദേശ് രണ്ടാം സ്ഥാനത്തെത്തി. പ്രധാനമന്ത്രിയുടെ സ്വപ്ന പദ്ധതി പ്രകാരം 2022ഓടെ എല്ലാവർക്കും പൂർണ്ണതോതിൽ ഭവന നിർമ്മാണം സാദ്ധ്യമാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ വ്യക്തമാക്കി.
കേന്ദ്ര സർക്കാർ പദ്ധതികളുടെ നടത്തിപ്പിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകുന്ന പ്രോത്സാഹനം മികച്ചതാണെന്നും അദ്ദേഹത്തിന്റെ പരിഗണന കൂടുതൽ മികച്ച രീതിയിൽ പ്രവർത്തിക്കാൻ ഊർജ്ജമാണെന്നും ഇരു മുഖ്യമന്ത്രിമാരും അഭിപ്രായപ്പെട്ടു.
Discussion about this post