തിരുവനന്തപുരം: മാധ്യമ പ്രവര്‍ത്തകന്‍ എസ് വി പ്രദീപ് ദുരൂഹ സാഹചര്യത്തില്‍ വാഹനം ഇടിച്ച് മരിച്ച കേസില്‍ ചില നിർണ്ണായക വിവരങ്ങൾ പുറത്ത്. പ്രദീപുമായി അടുപ്പമുണ്ടായിരുന്ന ഒരു സ്വാമിയുടെ ഇടപെടലും പോലീസ് അന്വേഷിക്കും. സ്വാമിയുടെ നിര്‍ദ്ദേശ പ്രകാരം മരത്തില്‍ പട്ടുകെട്ടുന്നതുള്‍പ്പെടെ ചില ക്രിയകള്‍ പ്രദീപ് ചെയ്തിരുന്നതായും പോലീസിനു വിവരം കിട്ടി.
സിനിമാ രംഗത്തും പരസ്യ രംഗത്തും സജീവമായിരിക്കുകയും പിന്നീട് ആത്മീയ ജീവിതത്തിലേക്ക് തിരിയുകയും ചെയ്ത ‘സ്വാമി’ പ്രദീപില്‍ നന്നായി സ്വാധീനം ചെലുത്തിയിരുന്നു. ‘ഹണിട്രാപ്’ സംഭവത്തില്‍ മന്ത്രി ശശീന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ ഹൈക്കോടതിയില്‍ പ്രദീപ് നല്‍കിയ കേസ് പിന്‍വലിച്ചതിനെക്കുറിച്ച് സ്വാമിക്ക് അറിവുണ്ടായിരുന്നു. എന്നാൽ ഏറെ അടുപ്പമുള്ളവർക്കു പോലും ഇക്കാര്യം അറിവില്ലായിരുന്നു. കൂടാതെ സഹഹര്‍ജിക്കാരായ സുഹൃത്തുക്കളും വീട്ടുകാരും ഇത് അറിഞ്ഞിരുന്നില്ല.
പ്രദീപ് മരിക്കുന്നതിന് ഏതാനും ദിവസം മുന്‍പ് കേസ് പിന്‍വലിച്ചിരുന്നതായി പ്രദീപിന്റെ മരണത്തിനു ശേഷം അഭിഭാഷകനാണ് വെളിപ്പെടുത്തിയത്. ഒരു കാരണവശാലും പ്രദീപ് ഹര്‍ജി പിന്‍വലിക്കില്ലന്ന നിലപാടിലാണ് അവര്‍. ഇതു സംബന്ധിച്ച് അഭിഭാഷകനേയും പോലീസ് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്. കൂടാതെ പ്രദീപിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന ആവശ്യവുമായി പ്രദീപിന്റെ മാതാവ് രംഗത്തെത്തി.
Discussion about this post