കൊച്ചി: മോഹൻലാലിന്റെ പുതിയ ചിത്രമായ ദൃശ്യം 2 ഒടിടിയിൽ തന്നെ റിലീസ് ചെയ്യുമെന്ന് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. ആമസോൺ പ്രൈമുമായി ഉണ്ടാക്കിയ കരാറിൽ നിന്ന് പിന്മാറില്ല. ഇക്കാര്യത്തിൽ തന്റെ തീരുമാനങ്ങൾക്ക് മോഹൻലാലിൻ്റെയും ജിത്തു ജോസഫിൻ്റെയും പൂർണ്ണ പിന്തുണയുണ്ടെന്നും ആന്റണി അറിയിച്ചു.
ദൃശ്യം 2 റിലീസുമായി ബന്ധപ്പെട്ട് തിയറ്ററുകളുമായി കരാർ ഉണ്ടായിരുന്നില്ല. അതിനാൽ തിയറ്റർ ഉടമകളുടെ യോഗത്തിൽ ദൃശ്യം 2 സംബന്ധിച്ച് ചർച്ച ചെയ്യില്ല. തൻ്റെ തന്നെ ബിഗ് ബജറ്റ് ചിത്രമായ കുഞ്ഞാലി മരയ്ക്കാർ തിയറ്ററുകളിൽ റിലീസ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിമർശകരുടെ ഏകപക്ഷീയമായ അഭിപ്രായങ്ങൾ മുഖവിലക്കെടുക്കുന്നില്ല. ഒരു നിർമ്മാതാവ് എന്ന നിലയിലുള്ള തന്റെ സ്വാതന്ത്ര്യമാണ് വിനിയോഗിക്കുന്നതെന്നും കൊച്ചിയിൽ ഫിയോക്കിൻ്റെ യോഗത്തിൽ പങ്കെടുക്കാനെത്തിയ ആന്റണി പെരുമ്പാവൂർ പ്രതികരിച്ചു.
Discussion about this post