പട്ന: കൊവിഡ് വാക്സിനേഷന് ആരംഭിക്കാന്‍ സംസ്ഥാനം സജ്ജമാണെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. വാക്സിന് ലഭിച്ചാലുടന്‍ സംസ്ഥാനത്ത് കുത്തിവെയ്പ്പ് ആരംഭിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
“സംസ്ഥാനത്ത് വാക്സിനേഷന് ആരംഭിക്കുന്നതിനുള്ള എല്ലാ സംവിധാനങ്ങളും തയ്യാറായിക്കഴിഞ്ഞു. മുന്‍നിര ആരോഗ്യപ്രവര്‍ത്തകര്‍ക്കും ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും ആണ് ആദ്യഘട്ടത്തില്‍ കുത്തിവെയ്പ്പ് നടത്തുക. തുടര്‍ന്ന് ഭരണകൂടം, പോലീസ് എന്നീ വകുപ്പുകളിലുള്ള ഉദ്യോഗസ്ഥര്‍ക്ക് വാക്സിന് നല്‍കും. അതിനുശേഷമാണ് പൊതുജനങ്ങള്‍ക്ക് വാക്സിന് വിതരണം ചെയ്യുക.” – അദ്ദേഹം അറിയിച്ചു.
വാക്സിന് സംഭരിക്കുന്നതിനും വിതരണം ചെയ്യുന്നതിനുമുള്ള കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് സജ്ജീകരിച്ചു കഴിഞ്ഞു. വാക്സിന് പ്രോഗ്രാം ഫലപ്രദമായി നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ കഷ്ടപ്പാടുകള്‍ പരിഹരിക്കുന്നതിനായി ‘ജന്താ കെ ദര്‍ബാര്‍ മേ മുഖ്യമന്ത്രി’ എന്ന പരിപാടി ഉടന്‍ പുനരാരംഭിക്കുമെന്ന് നിതീഷ് കുമാര്‍ കൂട്ടിച്ചേർത്തു.
Discussion about this post