കോഴിക്കോട്: സിറ്റിങ് എം.എല്‍.എമാര്‍ക്ക് വരുന്ന തെരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്നും നാല് തവണയില്‍ കൂടുതല്‍ മത്സരിച്ച് വിജയിച്ചവര്‍ക്ക് സീറ്റ് നല്‍കുന്നതില്‍ തെറ്റില്ലെന്നും കെ. മുരളീധരന്‍ എം.പി. നിയമസഭ തെരഞ്ഞെടുപ്പില്‍ മുസ്‌ലിം ലീഗിന് കുടുതല്‍ സീറ്റ് നല്‍കണമെന്നും കെ.മുരളീധരന്‍ പറഞ്ഞു.
മുന്നണി വിട്ട കേരള കോണ്‍ഗ്രസ് അടക്കമുള്ളവരുടെ സീറ്റ് വീതം വെക്കുമ്പോള്‍ മുസ്ലിം ലീഗിനും മറ്റും കൂടുതല്‍ സീറ്റ് നല്‍കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.പഞ്ചായത്ത് തെരഞ്ഞടുപ്പിലെ തോല്‍വി യുഡിഎഫിന് കിട്ടിയ ഷോക്ക് ട്രീറ്റ്മെന്‍റാണ്. ഈ തോല്‍വി നിയമസഭ തെരെഞ്ഞെടുപ്പില്‍ ഉണ്ടാവില്ല. നിയമസഭ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കും സ്ത്രീകള്‍ക്കും പ്രാതിനിധ്യം വേണം.
നാല് തവണയില്‍ കൂടുതല്‍ ജയിച്ചവര്‍ മത്സരിക്കുന്നതില്‍ തെറ്റില്ലെന്നും മുരളീധരന്‍ പറഞ്ഞു. മുന്നണിക്ക് പുറത്തുള്ള വരുമായി നിയമസഭ തെരഞ്ഞെടുപ്പില്‍ ധാരണ ഉണ്ടാവില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടിയുമായി തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടാക്കിയ ധാരണയെക്കുറിച്ച് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
Discussion about this post