ഇടതുപക്ഷത്തിന്റെയും സിപിഎമ്മിനേയും ഉദ്ധരിക്കുവാനോ അഭിവൃദ്ധിപ്പെടുത്തുവാനോ അല്ല ചലചിത്ര അക്കാഡമി പോലുളള സ്ഥാപനങ്ങള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് ബിജെപി നേതാവ് എസ് സുരേഷ്. ചലചിത്ര മേഖല പ്രത്യേകിച്ചും സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ചലചിത്ര അക്കാഡമി ഉള്‍പ്പെടുന്ന പ്രവര്‍ത്തന മേഖല ഇത്രയും കാലം പൂര്‍ണമായും നിഷ്പക്ഷമായി പ്രവര്‍ത്തിച്ചുവെന്നു പറയാനാവില്ലെങ്കിലും ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഉണ്ടായതുപോലുള്ള നഗ്നമായ ഇടതുപക്ഷ പിന്‍വാതില്‍ നിയമനങ്ങളും പക്ഷപാതമായ നടപടികളും കേരള ചലചിത്ര അക്കാദമിയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല.
സഖാവ് കമാലുദീനെ ചലചിത്ര അക്കാദമിയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പ്രതിഷ്ഠിച്ചത് തന്നെ ഇത്തരം സ്വജന പക്ഷപാതത്തിനും തരംതാണ പാര്‍ട്ടി നിയമനങ്ങള്‍ക്കും മലയാള സിനിമയെ ഇടതുപക്ഷത്തിന്റെ പോഷക മേഖലയായി മാറ്റാനും വേണ്ടിയായിരുന്നു എന്നു തെളിഞ്ഞിരിക്കുകയാണ്. സംസ്കാരിക നായകനെന്ന് മേനിനടിച്ചു നടക്കുന്ന കമാലുദീന് ഇത്തരം വൃത്തിക്കേടുകള്‍ ചെയ്യാന്‍ എകെജി സെന്ററില്‍ നിന്നല്ല ശമ്പളം ലഭിക്കുന്നത് .
എല്ലാ വിഭാഗത്തില്‍പെട്ട ജനങ്ങള്‍ അടയ്ക്കുന്ന നികുതിയാണ് കമാലുദീന് ശമ്പളമായി ലഭിക്കുന്നെന്നോര്‍മ്മ വേണം. കുറ്റകരമായ ശുപാര്‍ശ നടത്തി കത്തെഴുതിയ കമാലുദീനെന്ന കമലിനെ ഉടന്‍ പുറത്താക്കുക. ഈ പുഴുക്കുത്തുകള്‍ സംസ്കാരിക കേരളത്തിനു അപമാനമെന്നും സുരേഷ് പറഞ്ഞു.
Discussion about this post