ചെന്നൈ: രാഷ്ട്രീയ സ്വയം സേവക സംഘം സർസംഘചാലക് മോഹൻ ഭാഗവത് ചെന്നൈയിൽ. പൊന്നിയമ്മന്മേട്ടിലെ ശ്രീ കദംബാദി ചിന്നമ്മൻ ക്ഷേത്രത്തിൽ നടന്ന പൊങ്കൽ ആഘോഷങ്ങളിൽ അദ്ദേഹം പങ്കെടുത്തു. ആഘോഷങ്ങൾക്ക് മുന്നോടിയായി അദ്ദേഹം ഗോമാതാ പൂജയിലും പങ്കെടുത്തു.
തമിഴ്നാട്ടിൽ ദ്വിദിന സന്ദർശനത്തിനെത്തിയ മോഹൻ ഭാഗവത് യുവ പ്രൊഫഷണലുകളുമായും സ്റ്റാർട്ടപ്പ് ഉടമസ്ഥരുമായും കൂടിക്കാഴ്ച നടത്തും. ആർ എസ് എസ് പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്ന അദ്ദേഹം തമിഴ്നാട്ടിലെ സംഘടനയുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.
പൊങ്കൽ ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നഡ്ഡയും ഇന്ന് തമിഴ്നാട് സന്ദർശിക്കുന്നുണ്ട്. ശൈത്യകാലം അവസാനിച്ച് കൊയ്ത്തുകാലം ആരംഭിക്കുന്നതിന്റെ ആഘോഷമാണ് തമിഴ്നാട്ടിൽ പൊങ്കൽ. വയനാട് എം പി രാഹുൽ ഗാന്ധിയും ജെല്ലിക്കെട്ട് കാണാൻ ഇന്ന് തമിഴ്നാട്ടിൽ എത്തുന്നുണ്ട്.
Discussion about this post