കൊവിഡ്-19 തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉയര്‍ത്തെഴുനേല്‍ക്കുന്നതായിരിക്കും സംസ്ഥാന ബജറ്റെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വളര്‍ച്ചയും സാമൂഹിക നീതിയും ഉറപ്പ് നല്‍കുന്നതാണ് ബജറ്റ്. കടം വാങ്ങുന്നതില്‍ ആരും പേടിച്ചിരിക്കേണ്ട, ഇത് തന്നെയാണ് ലോകരാഷ്ട്രങ്ങള്‍ ചെയ്യുന്നതെന്നും ധനമന്ത്രി തോമസ് ഐസക് പറഞ്ഞു.
കൊവിഡ് തളര്‍ച്ചയില്‍ നിന്നും എത്രയും വേഗം ഉര്‍ത്തേഴുനേല്‍ക്കണം. പുതിയ തൊഴില്‍ ഉണ്ടാവണം. തൊഴില്‍ അവസരം ഉണ്ടാവണം. അതിനൊരു പരിപാടി ഈ ബ്ജറ്റ് മുന്നോട്ട് വെക്കും. അഞ്ച് വര്‍ഷം കൊണ്ട് കേരളം സാമ്പത്തിക വളര്‍ച്ചയും സാമ്പത്തിക നീതിയും ഒരുമിപ്പിക്കുന്ന പ്രദേശമായിരിക്കും. അടുത്ത വര്‍ഷമാവുമ്പേഴേക്കും കേരളം സാധാരണ രീതിയില്‍ എത്തും.
മുന്നോട് പോകാന്‍ പറ്റും.
ഇപ്പോള്‍ കടം വാങ്ങി ചെയ്തില്ലെങ്കില്‍ ജനങ്ങള്‍ പട്ടിണികൊണ്ടും പ്രയാസം കൊണ്ടും ജീവക്കാന്‍ പറ്റാത്ത അവസ്ഥ വരും. ചെറുകിട സ്ഥാപനങ്ങളൊന്നും ഉയര്‍ത്തെഴുന്നേല്‍ക്കില്ല. അതുകൊണ്ട് കടത്തെ പേടിച്ച ഇരിക്കലല്ല, കടം വാങ്ങി സമ്പത്തിന്റെ ഉത്തേജിപ്പിക്കുകയാണ് വേണ്ടത്. ഇതാണ് ലോകരാഷ്ട്രങ്ങള്‍ ചെയ്യുന്നത്. ഇന്ത്യ വേണ്ടത്ര ഇത് ചെയ്യുന്നില്ലെന്നാണ് കോണ്‍ഗ്രസ് അടക്കമള്ളവര്‍ പറയുന്നത്. അപ്പോഴാണ് ഇവിടുത്തെ കോണ്‍ഗ്രസുകാര്‍ കടം കേറിയെന്ന് പറയുന്നത്.
read also: ഇറ്റലിയിൽ നിന്ന് വന്ന് പൊങ്കൽ ആഘോഷങ്ങൾക്കായി രാഹുൽ ഗാന്ധി തമിഴ്‌നാട്ടിൽ, ക്വാറന്റൈൻ ലംഘനമെന്ന് പരാതി
കേരളം കടമെടുക്കുന്നത് നിബന്ധനകള്‍ക്കുള്ളില്‍ നിന്നുമാത്രമാണ്-ധനമന്ത്രി തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.ഇന്ന് രാവിലെ 9 നാണ് സംസ്ഥാന ബജറ്റ് അവതരണം തുടങ്ങുന്നത്. ഈ സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് തോമസ് ഐസക് സഭയില്‍ എവതരിപ്പിക്കുന്നത്.
Discussion about this post