പത്തനംതിട്ട: നിയമസഭാതെരെഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ ശബരിമലയില്‍ ഭക്തിപ്രകടനവുമായി ദേവസ്വം മന്ത്രി. മകരവിളക്കിനോടനുബന്ധിച്ച് സന്നിധാനത്ത് എത്തിയ ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭക്തിപൂര്‍വ്വമുള്ള ക്ഷേത്രദര്‍ശനം അയ്യപ്പഭക്തരില്‍ ആഹ്ലാദവും അമ്ബരപ്പും ഒരുപോലെ ഉളവാക്കി.കോവിഡ് പശ്ചാത്തലത്തില്‍ ശബരിമലയിലെ വരുമാനം കുറഞ്ഞതോടെ ക്ഷേത്രത്തെ സഹായിക്കാന്‍ ഭക്തര്‍ സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്‍.
മുന്‍വര്‍ഷം 260 കോടിയുണ്ടായിരുന്ന വരുമാനം ഈ വര്‍ഷം കേവലം 16 കോടിയായി കുറഞ്ഞു. ഇതോടെ സാമ്ബത്തിക ഭദ്രത കുറഞ്ഞ ക്ഷേത്രങ്ങള്‍ക്ക് സംരക്ഷണ കവചമായി നിന്ന ശബരിമലയിലെ വരുമാനം കുറഞ്ഞത് പ്രതിസന്ധി രൂക്ഷമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ശബരിമല മാസ്റ്റര്‍ പ്ലാനിന്റെ ഭാഗമായി 21.5 കോടി രൂപാ ചെലവഴിച്ച് നിര്‍മ്മിച്ച അന്നദാന മണ്ഡപത്തിന്റെ ഉദ്ഘാടനം, ഹരിവരാസനം പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം ഇതിനെ മറികടക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ സഹായം ഉറപ്പായും ഉണ്ടാവുമെന്നും മന്ത്രി പറഞ്ഞു. ഇതോടൊപ്പം ഭക്തരുടെ സഹകരണം കൂടിയുണ്ടെങ്കില്‍ കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധി മറികടക്കാനാവുമെന്നും മന്ത്രി പറഞ്ഞു. ശബരിമല തീര്‍ത്ഥാടകര്‍ക്ക് വഴിമധ്യേ വിശ്രമിക്കുന്നതിനും കാത്തിരിക്കുന്നതിനുമായുള്ള 145 കോടി രൂപയുടെ പദ്ധതിക്ക് കിഫ്ബി അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.
ഇതില്‍ ആദ്യത്തെ ആറ് ഇടത്താവളങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കുന്ന ജോലികള്‍ ഉടന്‍ പൂര്‍ത്തീകരിക്കാനാകും. കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം ലഭിച്ച കമ്പനിയാവും ഇതിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നത് .ഇതിനായുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതായും സാമ്പത്തികാനുമതി ലഭിച്ചതായും മന്ത്രി സൂചിപ്പിച്ചു.
Discussion about this post