ന്യൂഡൽഹി: കര്‍ഷക സമരം ചര്‍ച്ചയാകുന്നതിനിടെ കര്‍ഷക സംഘടന നേതാവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് എന്‍ഐഎ നോടീസ് നല്‍കി. ഡൽഹി അതിർത്തിയിലെ പ്രതിഷേധത്തിൽ ഖാലിസ്ഥാൻ ഭീകരസംഘടനയുടെ സാന്നിദ്ധ്യവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കർഷക സംഘടനാ നേതാവിനാണു എൻഐഎ സമൻസ് അയച്ചത് . ലോക് ഭലായി ഇൻസാഫ് വെൽഫെയർ സൊസൈറ്റി(എൽബിഐഡബ്ല്യൂഎസ്) അദ്ധ്യക്ഷൻ ബൽദേവ് സിംഗ് സിർയ്ക്കാണ് എൻഐഎ നോട്ടീസ്.
കേന്ദ്ര സർക്കാരുമായി നടക്കുന്ന ചർച്ചകളിൽ പങ്കെടുക്കുന്ന സംഘടനകളിലൊന്നാണിത്. നിരോധിത സംഘടനയായ സിഖ് ഫോർ ജസ്റ്റിസ്‌ന്റെ നേതാക്കളിലിൽ ഒരാൾക്കെതിരെ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് ബൽദേവിന് സമൻസ് അയച്ചിരിക്കുന്നത്.
ഭീകരുടെ സാന്നിദ്ധ്യമുണ്ടെങ്കിൽ സർക്കാർ അത് സ്ഥിരീകരിക്കണമെന്നും ബുധനാഴ്ചയ്ക്കകം സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അദ്ധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.ഖാലിസ്ഥാൻ സംഘടനകൾക്കെതിരേയും അവർ ഇന്ത്യയിലെ നിരവധി സന്നദ്ധ സംഘടനകൾക്ക് ധനസഹായം നൽകിയതിനെ കുറിച്ചുമാണ് എൻഐഎയുടെ അന്വേഷണം നടക്കുന്നത്.
ഇത്തരത്തിൽ ധനസഹായം സ്വീകരിച്ച സംഘടനകളുടെ പട്ടികയും എൻഐഎ തയ്യാറാക്കിയിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംയുക്ത കര്‍ഷക മോര്‍ച നേതാവ് ബല്‍ദേവ് സിങ്ങ് സിര്‍സയ്ക്കാണ് നോടീസ് നല്‍കിയത്. സിഖ് ഫോര്‍ ജസ്റ്റിസ് എന്ന സംഘടനക്കെതിരെ എടുത്ത കേസിലാണ് നോടീസ് നല്‍കിയിരിക്കുന്നത്.
Discussion about this post