കല്പറ്റ : സൗന്ദര്യം കൂടിയില്ല എന്ന കാരണം കൊണ്ട് മമ്മൂട്ടിയ്ക്കും പരസ്യത്തിനുമെതിരെ കോടതിയില്‍ പരാതി. പരസ്യത്തില്‍ മമ്മൂട്ടി പറഞ്ഞ പരസ്യവാചകത്തിന്റെ അടിസ്ഥാനത്തിലാണ് താരത്തിനെതിരെ പരാതി നല്‍കിയിരിക്കുന്നത്.
‘ഇന്ദുലേഖ വൈറ്റ് സോപ്പ് ഉപയോഗിച്ചാല്‍ സൗന്ദര്യം ഇനി നിങ്ങളെ തേടി വരും’ എന്നാണ് പരസ്യവാചകം. എന്നാല്‍ ഈ വാചകത്തിലും പരസ്യത്തിലും ആകൃഷ്ടനായി സോപ്പ് വാങ്ങിയിട്ട് പ്രതീക്ഷിച്ച ഗുണം ലഭിച്ചില്ലെന്നാണ് ആരോപണം.ഇതിനെ തുടര്‍ന്നാണ് പരസ്യം നല്കിയ കമ്പനിക്കും പരസ്യത്തില്‍ അഭിനയിച്ച മമ്മൂട്ടിക്കുമെതിരെ വയനാട് ജില്ലാ ഉപഭോക്തൃ കോടതിയില്‍ പരാതി നല്‍കിയത്.
മാനന്തവാടി അമ്പുകുത്തി കൂപ്പില് വീട്ടില്‍ കെ. ചാത്തുവാണ് 50,000 രൂപ നഷ്ടപരിഹാരവും മറ്റു ചെലവുകളും ആവശ്യപ്പെട്ട് പരാതി നല്‍കിയത്. സെപ്റ്റംബര്‍ 22ന് മമ്മൂട്ടിയോടും കമ്പനി പ്രതിനിധിയോടും കോടതിയില്‍ ഹാജരാകാന്‍ ഉപഭോക്തൃ കോടതി ഉത്തരവിട്ടു.
Discussion about this post