മലപ്പുറം: പോക്സോ കേസ് ഇരയായ പെൺകുട്ടി മൂന്നാമതും പീഡനത്തിന് ഇരയായി. മലപ്പുറം പാണ്ടിക്കാട് സ്വദേശിയായ 17കാരിയാണ് വീണ്ടും പീഡനത്തിനിരയായത്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിൽ രണ്ട് തവണ പീഡനത്തിനിരയായ കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയക്കുകയായിരുന്നു. ഈ കുട്ടിയാണ് വീണ്ടും പീഡനത്തിന് ഇരയായത്.
പതിമൂന്ന് വയസ്സുമുതൽ പെൺകുട്ടി പീഡനത്തിന് ഇരയാകുകയായിരുന്നു. ഈ വിവരങ്ങൾ പുറത്തറിഞ്ഞതോടെയാണ് കേസായത്. രണ്ട് തവണ പീഡനത്തിനിരയായ പെണ്‍കുട്ടിയെ നിര്‍ഭയ ഹോമിലേക്ക് മാറ്റിയിരുന്നു. എന്നാൽ പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിട്ടയക്കുകയായിരുന്നു.
രണ്ട് തവണ പീഡിപ്പിക്കപ്പെട്ട പെൺകുട്ടിയെ ബന്ധുക്കൾക്കൊപ്പം വിടുന്നതിന് അനുകൂലമായി റിപ്പോർട്ട് നൽകിയ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസറുടെയും ശിശു ക്ഷേമ സമിതിയുടെയും നടപടികൾ വിവാദമാകുകയാണ്.
Discussion about this post