തിരുവനന്തപുരം: കള്ളവോട്ട് തടയാൻ ശ്രമിച്ച പ്രിസൈഡിംഗ് ഓഫീസറുടെ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയ സിപിഎം എം എൽ എ കുഞ്ഞിരാമനെ ന്യായീകരിച്ച് മുഖ്യമന്ത്രി. കുഞ്ഞിരാമൻ അത്തരത്തിൽ ഭീഷണിപ്പെടുത്തുന്ന പ്രകൃതക്കാരനല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കി. കളളവോട്ട് നടന്നുവെന്ന പ്രചാരണം മറ്റെന്തോ ഉദ്ദേശം വച്ചാണെന്നാണ് എം എൽ എയെ ന്യായീകരിച്ച് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
എം എൽ എ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തെക്കുറിച്ച് ഒരു പരാതിയും പൊലീസ് സ്റ്റേഷനിൽ ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കാസര്‍കോട് ജില്ലയിലെ ബേക്കല്‍ കോട്ടക്ക് അടുത്തുള്ള ആലക്കോട് പോളിംഗ് സ്‌റ്റേഷനില്‍ സിപിഎം പ്രവര്‍ത്തകരില്‍ നിന്നും ഭീഷണി നേരിടേണ്ടി വന്നെന്നും, പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാല് വെട്ടുമെന്ന് ഭീഷണിപ്പെടുത്തിയത് സ്ഥലം എംഎല്‍എ കെ കുഞ്ഞിരാമന്‍ ആയിരുന്നെന്നും കേരള കാര്‍ഷിക സര്‍വകലാശാലയിലെ അദ്ധ്യാപകന്‍ കൂടിയായ ഡോ. കെ. എം. ശ്രീകുമാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു.
അതേസമയം പ്രിസൈഡിംഗ് ഓഫിസറെ ആക്ഷേപിച്ചിട്ടില്ലെന്ന് കെ കുഞ്ഞിരാമൻ എം എൽ എയും സഭയിൽ പറഞ്ഞു.
Discussion about this post