കൊച്ചി: കടയ്ക്കാവൂർ പോക്സോ കേസിൽ അമ്മയുടെ ജാമ്യാപേക്ഷയെ എതിർത്ത് സർക്കാർ ഹൈക്കോടതിയിൽ. ഇതു വെറും കുടുംബപ്രശ്നം മാത്രമായി കാണാൻ കഴിയില്ലെന്നും മകന്റെ മൊഴിയിൽ കഴമ്പുണ്ടെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. അമ്മയുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണു ഹൈക്കോടതിയിൽ സർക്കാർ നിലപാട് അറിയിച്ചത്.
കേസ് ഡയറി ഹാജരാക്കാൻ ഹൈക്കോടതി സർക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കേസ് പരിഗണനയ്ക്കു വന്നപ്പോൾ മുഴുവൻ രേഖകളും ഹാജരാക്കാൻ കോടതി പ്രോസിക്യൂഷനു നിർദേശം നൽകിയിരുന്നു. ഇതും കൂടി പരിശോധിച്ചാകും കോടതി ജാമ്യാപേക്ഷയിൽ വിധി പറയുക.
കേസിൽ നെയ്യാറ്റിൻകര പോക്സോ കോടതി അമ്മയുടെ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് ഇവർ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. തനിക്കെതിരായ ആരോപണം കെട്ടിച്ചമച്ചതാണെന്നും നാലു കുട്ടികളുടെ മാതാവായ തന്നെ ഭർത്താവ് ക്രൂരമായി മർദിക്കാറുണ്ടായിരുന്നെന്നും പിന്നീട് വിവാഹമോചനം നേടാതെ മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ചെന്നും ഹർജിക്കാരി കോടതിയെ അറിയിച്ചിരുന്നു. വിവാഹമോചനം നേടാതെയാണ് ഇയാൾ മറ്റൊരു സ്ത്രീക്കൊപ്പം താമസിക്കുന്നത് എന്ന് വ്യക്തമായിരുന്നു.
Discussion about this post