നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃണമൂല് കോണ്ഗ്രസില്നിന്നും നേതാക്കളുടെ കൊഴിഞ്ഞുപോക്ക് തുടരുന്നു. മറ്റൊരു തൃണമൂല് എംഎല്എ കൂടി ബിജെപിയില്‍ ചേര്‍ന്നു. നാദിയയിലെ സാന്തിപൂര് മണ്ഡലത്തില്നിന്നുള്ള എംഎല്എ അരിന്ദം ഭട്ടാചാര്യയാണ് ബിജെപിയില്‍ ചേര്ന്നത്. ഡല്ഹിയില് എത്തിയ അരിന്ദം ബിജെപി ദേശീയ ജനറല് സെക്രട്ടറിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ബുധനാഴ്ച ഉച്ചയോടെ ഡല്ഹിയില് ബിജെപി ആസ്ഥാനത്ത് അദ്ദേഹം പാര്ട്ടി അംഗത്വം സ്വീകരിച്ചു. കൂടാതെ ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ മുതിര്‍ന്ന വൈസ് പ്രസിഡന്റ് രഞ്ജന്‍ ബാനര്‍ജി ബിജെപിയില്‍ ചേര്‍ന്നു. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ബിജെപി അംഗ്വത്വം സ്വീകരിച്ചത്.
സംസ്ഥാനത്തെ ജനങ്ങളെ സേവിക്കാന്‍ അവസരം നല്‍കിയ ബിജെപിക്ക് നന്ദി പറയുന്നുവെന്ന് രഞ്ജന്‍ ബാനര്‍ജി പ്രതികരിച്ചു. തൊഴിലവസരങ്ങള്‍ക്കായി സംസ്ഥാനത്തേക്ക് വ്യവസായങ്ങള്‍ കൊണ്ടുവരേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
West Bengal: Ranjan Banerjee, senior Vice-President of Aditya Birla Group, joins BJP in Kolkata.
“I thank BJP for giving me this opportunity to serve the people of the state. We need to bring industries here so that people can get employment,” he says. pic.twitter.com/ZCulTuLrse
— ANI (@ANI) January 20, 2021
വരുന്ന നിയസഭാ തെരഞ്ഞെടുപ്പില്‍ അധികാരം ലഭിച്ചാല്‍ സംസ്ഥാനത്തേക്ക് കൂടുതല്‍ വ്യവസായങ്ങളെത്തിക്കുമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താന്‍ രഞ്ജന്‍ ബാനര്‍ജിയുടെ പാര്‍ട്ടിയിലേക്കുള്ള വരവ് ബിജെപിയെ സഹായിക്കും.
Discussion about this post