കൊല്‍ക്കത്ത: ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മമത ബാനര്‍ജി വിജയിക്കുമെന്ന് തൃണമൂല്‍ നേതാവ് മദന്‍ മിത്ര. മുന്‍ സംസ്ഥാന ഗതാഗത മന്ത്രിയുമായിരുന്നു ഇദ്ദേഹം. ബംഗാള്‍ ആവശ്യപ്പെട്ടാല്‍ ബിജെപിയെ കീറിമുറിക്കുമെന്നും അദ്ദേഹം പറയുന്നു. സുവേന്ദു അധികാരിയും മമതയും നന്ദിഗ്രാമില്‍ മത്സരിക്കാന്‍ തീരുമാനമെടുത്തതോടെയാണ് മദന്‍ രംഗത്തെത്തിയത്. ഹൗറയില്‍ നടന്ന റാലിയില്‍ ആളുകളെ അഭിസംബോധന ചെയ്യുകയായിരുന്നു മദന്‍ മിത്ര.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മമത ബാനര്‍ജി ഒരു ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിക്കും, ഇല്ലെങ്കില്‍ തന്റെ കൈത്തണ്ട മുറിക്കുമെന്നും മദന്‍ അറിയിച്ചു. സുവേന്ദു അധികാരിയോട് ഇനി വായടച്ചിരിക്കാനും മദന്‍ പറഞ്ഞു.
Discussion about this post