തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ അവസാന സമ്മേളനം ഇന്ന് അവസാനിക്കും. ധന വിനിയോഗ ബില്ലും ശ്രീ നാരായണ ഗുരു ഓപ്പൺ സർവ്വകലാശാല ബില്ലും ഇന്ന് പാസ്സാക്കും.
സ്പ്രിങ്ക്ലറും സ്വർണ്ണക്കടത്തും ഡോളർ കടത്തും ഉൾപ്പെടെ സംസ്ഥാന സർക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന നിരവധി സംഭവങ്ങൾ അവസാന സഭാ സമ്മേളനത്തിൽ ചർച്ചയായി. സിഎജി റിപ്പോർട്ട് ചോർച്ചയുമായി ബന്ധപ്പെട്ട വിവാദങ്ങളും സഭയിൽ സജീവമായി. തദ്ദേശ തെരഞ്ഞെടുപ്പിലെ മുൻതൂക്കം ഉയർത്തിക്കാട്ടിയായിരുന്നു ഭരണപക്ഷം പ്രതിപക്ഷത്തെ നേരിട്ടത്.
സ്പീക്കറെ നീക്കം ചെയ്യണം എന്ന പ്രമേയം ചർച്ചക്ക് എടുത്തതും ഈ സമ്മേളനത്തിൽ സഭയെ പ്രക്ഷുബ്ദ്ധമാക്കിയിരുന്നു.
Discussion about this post