ന്യൂയോര്‍ക്ക് : യു.എസ് ഓപ്പണ്‍ വനിതാ സിംഗിള്‍സ് കിരീടം ഇറ്റലിക്കാരി ഫ്ലാവിയ പെന്നേറ്റയ്ക്ക് സ്വന്തമായി. ശനിയാഴ്ച സ്വന്തം നാട്ടുകാരി റോബര്‍ട്ടാ വിന്ചിയ്ക്കെതിരെ നടന്ന കലാശ പോരാട്ടത്തില്‍ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു പെന്നേറ്റയുടെ ജയം. സ്കോര്‍: 7-6 (4), 6-2.
കരിയറിലെ ആദ്യ ഗ്രാന്ര്സ്ളാം കിരീട നേട്ടത്തോടെ ഫ്ലാവിയ ടെന്നീസിനോട് വിടപറയുകയും ചെയ്തു. ഫൈനല്‍ പോരാട്ടത്തിനു ശേഷമാണ് കാണികളെ അന്പരപ്പിച്ച് ഫ്ലാവിയ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.
ആദ്യ സെമിയില്‍ റോമാനിയക്കാരി സിമോണ്‍ ഹാലപ്പിനെയാണ് 33കാരി ഫ്ലാവിയ തോല്‍പ്പിച്ചത്. അതേസമയം, രണ്ടാം സെമിയില്‍ അമേരിക്കയുടെ ലോക ഒന്നാം നമ്പര്‍ താരം സെറീനാ വില്യംസിനെ അട്ടിമറിച്ച വിന്ചിക്കായിരുന്നു ഫൈനലില്‍ മുന്‍തൂക്കം.
Discussion about this post