കൊച്ചി: പാലാരിവട്ടം പാലം പൊളിഞ്ഞ കേസ് രാഷ്ട്രീയ പ്രേരിതമെന്ന് മുൻ മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. പാർട്ടി ആവശ്യപ്പെട്ടാൽ വീണ്ടും മത്സരിക്കാൻ ഒരുക്കമണെന്നും ഇബ്രാഹിംകുഞ്ഞ് അറിയിച്ചു. തനിക്കെതിരായ കേസ് തെരഞ്ഞെടുപ്പിൽ വിഷയമാകില്ലെന്നും ഇബ്രാഹിംകുഞ്ഞ് സ്വകാര്യ മാധ്യമത്തോട് പറഞ്ഞു.
മത്സരിക്കണമെന്നോ മത്സരിക്കേണ്ടെന്നോ പാർട്ടി ഇത് വരെ പറഞ്ഞിട്ടില്ല. കളമശ്ശേരിയിൽ തനിക്ക് വിജയ സാധ്യതയുണ്ടെന്നും ആര് സ്ഥാനാർത്ഥിയാകണമെന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണെന്നും ഇബ്രാഹിംകുഞ്ഞ് കൂട്ടിച്ചേർത്തു. കേസിനെ പറ്റിയും അതിന്റെ പിന്നിലെ രാഷ്ട്രീയത്തെ പറ്റിയും ജനങ്ങൾക്ക് വ്യക്തമായി അറിയാമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു.
കേസും അറസ്റ്റും തമ്മിൽ ബന്ധമില്ല. തെരഞ്ഞെടുപ്പിൽ സജീവമായി ഉണ്ടാകുമെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. തന്റെ മനസാക്ഷി ശുദ്ധമാണെന്നും മുൻ മന്ത്രി പറഞ്ഞു. കേസുള്ള നേതാക്കൾ അപ്പുറത്തുമുണ്ട് ഇപ്പുറത്തുമുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് ഓർമ്മിപ്പിച്ചു.
Discussion about this post