മലപ്പുറം: മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു. കീഴാറ്റൂര്‍ ഓറവുംപുറത്ത് ആര്യാടന്‍ വീട്ടില്‍ മുഹമ്മദ് സമീര്‍(26) ആണ് മരിച്ചത്. സമീറിന്റെ ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. കൊലപാതകത്തിന് പിന്നില്‍ സിപിഎമ്മാണെന്ന് യുഡിഎഫ് ആരോപിച്ചു. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയായിരുന്നു സംഭവം.
സംഘര്‍ഷത്തില്‍ പരിക്കേറ്റ സമീറിനെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പുലര്‍ച്ചെയോടെ മരണം സംഭവിച്ചു. . രണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് സിപിഎമ്മിന്റെ പ്രതികരണം. പ്രദേശത്ത് രാഷ്‌ട്രീയ സംഘര്‍ഷം നിലനിന്നിരുന്നു.












Discussion about this post