ന്യൂഡല്‍ഹി: രാജ്യത്ത് ഏറ്റവും കൂടുതല്‍ പേര്‍ കോവിഡ് ചികിത്സയിലുള്ള 10 ജില്ലകളില്‍ ഏഴും കേരളത്തില്‍. മഹാരാഷ്ട്ര ഉള്‍പ്പെടെ മറ്റു സംസ്ഥാനങ്ങളില്‍ കോവിഡ് നിയന്ത്രണ വിധേയമാകുന്നതിനിടെയാണിത്. ഇന്ത്യയിലെ പ്രതിദിന കേസുകളില്‍ പകുതിയും കേരളത്തിലാണ്.
ആകെ കേസുകളില്‍ മൂന്നാമതും (9.11 ലക്ഷം) നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ ഒന്നാമതുമാണ്. ഏറ്റവും കൂടുതല്‍ പേര്‍ ചികിത്സയിലുള്ള 5 സംസ്ഥാനങ്ങളില്‍ മറ്റു നാലും കേരളത്തേക്കാള്‍ ഏറെ പിന്നിലുമാണ്.
തലസ്ഥാനത്ത് കോണ്‍ഗ്രസ് യോഗത്തില്‍ കൂട്ടത്തല്ല് ; തിരഞ്ഞെടുപ്പ് കണ്‍വീനര്‍ ആശുപത്രിയിൽ
ഈ 4 സംസ്ഥാനങ്ങളിലെ മൊത്തം രോഗികളേക്കാള്‍ കൂടുതലാണ് കേരളത്തില്‍ ചികിത്സയിലുള്ളവരുടെ എണ്ണം. കേരളത്തില്‍ 72,392 പേര്‍; മറ്റു നാലിടത്തും ചേര്‍ന്ന് 61,489. ഇതാണ് ഇന്ത്യയിലെ ഇപ്പോഴത്തെ കണക്ക്. അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് നടന്നതിനാലാണ് കേരളത്തിൽ ഇത്രയേറെ കോവിഡ് രോഗികൾ ഉണ്ടായതെന്നാണ് ആരോഗ്യ മന്ത്രി കെകെ ശൈലജയുടെ ഭാഷ്യം.
Discussion about this post