പട്ന: ബിഹാറിൽ അസദുദ്ദീൻ ഒവൈസിക്ക് കനത്ത പ്രഹരം. ഒവൈസിയുടെ എ.ഐ.എം.ഐ.എമ്മിന്റെ ആകെയുള്ള അഞ്ച് എംഎല്‍എമാരും എൻഡിഎ സഖ്യത്തിലേക്കെന്ന് സൂചന. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം എം എൽ എമാർ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ സന്ദർശിച്ചു.
എ.ഐ.എം.ഐ.എമ്മിന്റെ സംസ്ഥാന അധ്യക്ഷനും എം എൽ എയുമായ അഖ്തറുല്‍ ഇമാന്റെ നേതൃത്വത്തിലായിരുന്നു എംഎല്‍എമാര്‍ നിതീഷിനെ കണ്ടത്. മുഹമ്മദ് അസ്ഹര്‍ അസ്ഫി, ഷാനവാസ് ആലം, സയീദ് റുകുനുദ്ദീന്‍, അസ്ഹര്‍ നയീമി എന്നീ എംഎല്‍എമാരടങ്ങിയ സംഘം വ്യാഴാഴ്ച ഉച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി കൂടിക്കാഴ്ച നടത്തി.
സംസ്ഥാനത്തെ ബിഎസ്പിയുടെ ഏക എംഎല്‍എ ജമാ ഖാന്‍ സ്വതന്ത്ര എംഎല്‍എ സുമിത് സിങിനൊപ്പം കഴിഞ്ഞ ആഴ്ച എൻഡിഎയിൽ ചേർന്നിരുന്നു. ഇതിന് പിന്നാലെ എല്‍ജെപി എംഎല്‍എ രാജ് കുമാര്‍ സിങ് കഴിഞ്ഞ ദിവസം നിതീഷുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജെഡിയു നേതാവും ബിഹാര്‍ മന്ത്രിയുമായ വിജയ് ചൗധരിയും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.
Discussion about this post