ഡൽഹി: സംഭരണത്തിലും വിതരണത്തിലും ക്രമക്കേടുകളുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ പഞ്ചാബിലെ ഭക്ഷ്യഗോഡൗണുകളിൽ സിബിഐ റെയ്ഡ്. റെയ്ഡിൽ ക്രമക്കേടുകൾ കണ്ടെത്തിയതായാണ് സൂചന. പഞ്ചാബിലെ നാൽപ്പത് ഗോഡൗണുകളിലാണ് പരിശോധന തുടരുന്നത്.
ഇന്നലെ രാത്രിയാണ് സിബിഐ പരിശോധന ആരംഭിച്ചത്. അർദ്ധസൈനികരുടെ സഹായത്തോടെയാണ് റെയ്ഡ് നടത്തുന്നത്. അതേസമയം ഡൽഹിയിൽ റോഡ് ഉപരോധിച്ച് സമരം ചെയ്യുന്നവർക്കെതിരെ സർക്കാർ കർശന നടപടി ആരംഭിച്ചു.
ഗാസിപ്പുരില് സമരം ചെയ്യുന്ന കര്‍ഷകരോട് സമരവേദി ഒഴിയണമെന്ന് ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. ഇത് ആവശ്യപ്പെട്ട് അധികൃതര്‍ സമരവേദിക്ക് മുന്പില് നോട്ടീസ് പതിച്ചു.
Discussion about this post