ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി പളനിസ്വാമി ഗവർണ്ണർ ബന്വാരിലാൽ പുരോഹിതിനെ സന്ദർശിച്ചു. പ്രതികളെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട് 2018 സെപ്റ്റംബറിൽ സർക്കാർ ശുപാർശ നൽകിയിരുന്നു.
വിഷയം പരിശോധിക്കാമെന്ന് ഗവർണ്ണർ മുഖ്യമന്ത്രിക്ക് ഉറപ്പ് നൽകി. രാജീവ് ഗാന്ധി വധക്കേസിൽ ജയിലിൽ കഴിയുന്ന മുരുകൻ, ശാന്തൻ, പേരറിവാളൻ, ജയകുമാർ, രവിചന്ദ്രൻ, റോബർട്ട് പയസ്, നളിനി എന്നിവരെ വിട്ടയക്കാൻ 2018 സെപ്റ്റംബറിൽ പളനിസ്വാമി ശുപാർശ നൽകിയിരുന്നു.
1991 മെയ് 21ന് തമിഴ്നാട്ടിലെ ശ്രീ പെരുമ്പുത്തൂരിൽ നടന്ന ചാവേർ ബോംബ് സ്ഫോടനത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഭീകര സംഘടനയായ എൽ ടി ടി ഇ ആണെന്ന് പിന്നീട് വ്യക്തമായിരുന്നു.
Discussion about this post