സിനിമ ലോകത്തും തന്റെ ജീവിതത്തിലും ഉറ്റ സുഹൃത്തായ പ്രിയദര്ശന് ജന്മദിനം ആശംസകൾ നേർന്ന് മലയാളത്തിന്റെ പ്രിയതാരം മോഹന്‍ലാല്‍. ഫേസ്ബുക്ക് പോസ്റ്റിൽ ‘പ്രിയപ്പെട്ട പ്രിയന് ജന്മദിനാശംസകള്’ -എന്നാണ് അദ്ദേഹം കുറിച്ചത്.
ഇരുവരും ഒന്നിച്ചിരിക്കുന്ന മനോഹരമായ ചിത്രവും സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറുകയാണ്. കറുത്ത നിറത്തിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ പ്രിയദര്‍ശനും വെളുത്ത ഷര്‍ട്ട് ധരിച്ച് മോഹന്‍ലാലിനെയും ചിത്രത്തില്‍ കാണാം. ഇവരുടെ കൂട്ടുകെട്ടില്‍ പിറന്ന ചിത്രങ്ങളെല്ലാം പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിട്ടുള്ളത്.
ഇന്ത്യന്‍ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ റിലീസിനായി. മോഹന്‍ലാല്‍ – പ്രിയദര്ശന് മാജിക് ഈ ചിത്രത്തിലും ഉണ്ടാകും എന്ന് പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ റിലീസ് ചെയ്യേണ്ടിയിരുന്ന ചിത്രം അടുത്തു തന്നെ തീയേറ്ററുകളിലെത്തും. ചിത്രം ഹിന്ദി, തമിഴ്, തെലുങ്കു, കന്നഡ തുടങ്ങിയ ഭാഷകളിലായി 100 കോടി ബജറ്റിലാണ് നിര്‍മ്മിച്ചത്. അനി ഐ വി ശശിയും, പ്രിയദര്‍ശനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Discussion about this post