തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പുതിയ പ്രതിസന്ധി സൃഷ്ടിക്കുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് മുപ്പത് ശതമാനത്തിന് മുകളിലേക്ക് ഉയർന്നതാണ് പുതിയ പ്രശ്നങ്ങൾക്ക് കാരണം. ഇത് ആന്റിജൻ കിറ്റുകളുടെ ഗുണനിലവാരമില്ലായ്മ മൂലമാണെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.
ഇതോടെ ആന്റിജൻ കിറ്റുകൾ തിരികെ വിളിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ആൽപൈൻ കമ്പനിയുടെ കിറ്റുകളാണ് തിരികെ എടുക്കുന്നത്. പരിശോധിക്കുന്ന സാമ്പിളിൽ കൂടുതലും പോസിറ്റീവ് കണ്ടെത്തിയതിനാലാണ് ഇത്.
കിറ്റുകള്‍ക്ക് ഗുണ നിലവാര പ്രശ്നം ഉണ്ടാകാമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ വിലയിരുത്തല്‍. ഇതോടെ പിസിആർ പരിശോധകളുടെ എണ്ണം കൂട്ടാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചു. ഇതിനിടെ കേരളത്തിലെ കൊവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുകയാണ്. രാജ്യത്തെ നാൽപ്പത് ശതമാനം കൊവിഡ് രോഗികളും നിലവിൽ കേരളത്തിലാണ്.
Discussion about this post