ന്യൂയോര്‍ക്ക് : യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ ഡബിള്‍സില്‍ ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിസ് താരം മാര്‍ട്ടീന ഹിംഗിസും ചേര്‍ന്ന സഖ്യത്തിന് കിരീടം. ഫൈനലില്‍ കാസി ഡെല്ലാക്വയാരോസ്ലാവ്ന- ഷ്വെഡോവ സഖ്യത്തെയാണ് ഇന്തോസ്വിസ് സഖ്യം തോല്പിച്ചത്.
63, 63 എന്ന സ്കോറിന് നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സാനിയ-ഹിംഗിസ് സഖ്യത്തിന്റെ വിജയം. ഈ വര്‍ഷം വിമ്പിള്‍ഡണിലും ഇവര്‍ക്കായിരുന്നു കിരീടം.
ഇത്തവണത്തെ യുഎസ് ഓപ്പണില്‍ ഹിംഗിസിന്റെ രണ്ടാം കിരീടമാണിത്. മികസ്ഡ് ഡബിള്‍സില്‍ ഇന്ത്യയുടെ ലിയാന്‍ഡര്‍ പേസിനൊപ്പം ഹിംഗിസ് കിരീടം ചൂടിയിരുന്നു. സാനിയയുടെ അഞ്ചാം ഗ്രാന്‍ഡ്സ്ലാം വിജയമാണിത്.
Discussion about this post