സിപിഎം നേതാവും രാജ്യസഭാ അംഗവുമായ കെ.കെ രാഗേഷിന് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന ഇടനിലക്കാർ ആശങ്കയിൽ. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി അംഗങ്ങള്‍ക്ക് നടത്തിയ പരിശോധനയിലാണ് കെ.കെ രാഗേഷിന് രോഗം സ്ഥിരീകരിച്ചത്.കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വന്ന കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഡല്‍ഹിയില്‍ നടക്കുന്ന പ്രതിഷേധ പരിപാടികളില്‍ കര്‍ഷക സംഘം നേതാവ് കൂടിയായ രാഗേഷ് സജീവമായി രംഗത്തുണ്ടായിരുന്നു.
റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡിലും കെ.കെ രാഗേഷ് പങ്കെടുത്തിരുന്നു. മാസ്ക് പോലും വെയ്ക്കാതെയായിരുന്നു രാഗേഷ് സമരത്തിനു പങ്കെടുത്തത്. രാഗേഷിന് പുറമെ ബിന്ദു അമ്മിണിയും മാസ്ക് ഒന്നുമില്ലാതെ സമരമുഖത്തുണ്ട്. മോദി സർക്കാരിനെതിരെ എന്തെങ്കിലും കച്ചിത്തുരുമ്പ് കിട്ടിയാൽ അതിൽ പിടിച്ചു പ്രവർത്തിക്കുകയാണ് ഇക്കൂട്ടർ ചെയ്യുന്നത്. അതേസമയം രാഗേഷിന്റെ കോവിഡ് അറസ്റ്റിൽ നിന്ന് രക്ഷനേടാനുള്ള ഉപാധിയാണോ എന്നും സോഷ്യൽ മീഡിയ ചോദിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്ന് എത്തിയ നൂറില്‍ അധികം സിപിഎം പ്രവര്‍ത്തകര്‍ രഗേഷിനൊപ്പം ഡൽഹിയിലെ സമരത്തിൽ പങ്കെടുത്തിരുന്നു. ഇവർ തിരിച്ച് കേരളത്തിലെത്തിയതായി റിപ്പോർട്ടുകളുണ്ട്. രാഗേഷിനു കൊവിഡ് പോസിറ്റീവ് ആയ സാഹചര്യത്തിൽ സ്ഥിതി വഷളാകുമോയെന്ന ഭയത്തിലാണ് കൂട്ടാളികൾ.
Discussion about this post