ആലപ്പുഴ: പാർട്ടിയേക്കാൾ വലുതാണ് ഭഗവതിയെന്ന് ആലപ്പുഴ ഡിസിസി വൈസ് പ്രസിഡന്റ് രഘുനാഥ പിള്ള. അയോധ്യ രാമക്ഷേത്ര നിർമ്മാണ ധനസമാഹരണം ഉദ്ഘാടനം ചെയ്തതുമായി ബന്ധപ്പെട്ട് പാർട്ടി നടപടിയെ ഭയക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം രഘുനാഥ പിള്ളയുടെ നടപടിയെ ന്യായീകരിച്ച് ആലപ്പുഴ ഡിസിസി അധ്യക്ഷൻ എം ലിജു രംഗത്ത് വന്നു. സിപിഎം വനിതാ നേതാവും പരിപാടിയിൽ പങ്കെടുത്തിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കുമാരപുരം സ്വദേശിയും മഹിളാ അസോസിയേഷൻ നേതാവുമായ എൽ തങ്കമ്മാളാണ് പങ്കെടുത്തതെന്നും ലിജു വ്യക്തമാക്കി.
അയോധ്യ ക്ഷേത്ര നിർമ്മാണ ധനസമാഹരണം കോൺഗ്രസ് നേതാവ് ഉദ്ഘാടനം ചെയ്തത് വിവാദമായിരുന്നു. സംഭവത്തിൽ ആലപ്പുഴ ഡിസിസിക്ക് വിശദീകരണം നൽകിയതായി രഘുനാഥ പിള്ള അറിയിച്ചു. പള്ളിപ്പുറം പട്ടാര്യ സമാജം പ്രസിഡന്റ്ുകൂടിയായ രഘുനാഥ പിള്ള കടവില്‍ ശ്രീമഹാലക്ഷ്മി ക്ഷേത്ര മേല്‍ശാന്തി അനന്തപത്മനാഭന്‍ നമ്പൂതിരിക്ക് പണം കൈമാറിയാണ് ഫണ്ട് പിരിവ് ഉദ്ഘാടനം ചെയ്തത്.
Discussion about this post