തിരുവനന്തപുരം: നാടാർ ക്രൈസ്തവർക്കും സംവരണം ഏർപ്പെടുത്താൻ മത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ നാടാർ ക്രൈസ്തവരും ഒബിസിയിലാകും.
ശമ്പള പരിഷ്ക്കരണ കമ്മിഷൻ റിപ്പോർട്ട് അംഗീകരിച്ച മന്ത്രിസഭായോഗം ശുപാർശകൾ പഠിച്ച് റിപ്പോർട്ട് നൽകാൻ മൂന്നംഗ സെക്രട്ടറി തല സമിതിയെ നിയോഗിച്ചു. ഒരുമാസത്തിനകം റിപ്പോർട്ട് നൽകണം. ഇതിന്റെ അടിസ്ഥാനത്തിലാവും ഏപ്രിലിൽ പുതുക്കിയ ശമ്പളം നൽകുക.
ഇതിനൊപ്പം പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസം കൂടി നീട്ടാനും ഇന്നുചേർന്ന മന്ത്രിസഭായോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. നിയമനങ്ങളിലെ മെല്ലെപ്പോക്കും താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നതും ഉൾപ്പെടെയുള്ള വിഷയങ്ങളിൽ യുവജന സംഘടനകൾ ശക്തമായ നിലപാട് സ്വീകരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് തീരുമാനം. പെൻഷൻ പ്രായം കൂട്ടേണ്ടെന്നും തീരുമാനിച്ചു.
Discussion about this post