തിരുവനന്തപുരം: ഡല്‍ഹിയില്‍ നടത്തി വരുന്ന കർഷക സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന് പിന്തുണച്ച് ചലച്ചിത്ര താരം ഉണ്ണിമുകുന്ദൻ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ആരും ഇടപെടേണ്ടതില്ലെന്നാണ് ഉണ്ണി മുകുന്ദന് ട്വിറ്ററിലൂടെ അറിയിച്ചത്.
ഇന്ത്യ ഒരു വികാരമാണ്, നമ്മുടെ രാജ്യത്തിന്റെ പരമാധികാരത്തില്‍ ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്. ഞങ്ങളുടെ സ്വന്തം നിബന്ധനകളാല്‍ ഞങ്ങള്‍ പ്രശ്നങ്ങളെ അഭിമുഖീകരിക്കുകയും പ്രശ്നങ്ങള്‍ സൗമ്യമായി പരിഹരിക്കുകയും ചെയ്യും. എന്നായിരുന്നു ഉണ്ണിമുകുന്ദന്റെ ട്വീറ്റ്.
India is a feeling and we should never compromise the sovereignty of our nation. We will face the issues on our own terms and will settle the issues amicably! #IndiaTogether #IndiaAgainstPropaganda
— Unni Mukundan (@Iamunnimukundan) February 4, 2021
read also: കഥകളി ആചാര്യന് മാത്തൂര്‍ ഗോവിന്ദന് കുട്ടി അന്തരിച്ചു
പ്രതിഷേധത്തെ പിന്തുണച്ച് വിദേശികളും രംഗത്ത് എത്തിയതോടെയാണ് ഇത്. സമരം നടത്തുന്ന ഇടനിലക്കാരെ പിന്തുണച്ചുകൊണ്ട് പോപ്പ് താരം റിഹന്ന, സ്വീഡിഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ തുന്‍ ബര്‍ഗ് എന്നിവര്‍ രംഗത്ത് വന്നിരുന്നു.
അതിര്‍ത്തിയിലെ പ്രതിഷേധക്കാരെ പിന്തുണയ്ക്കുന്ന വിദേശ ശക്തികള്‍ക്കെതിരെ കായിക- ചലച്ചിത്ര താരങ്ങള്‍ അടക്കം നിരവധി പേരാണ് രംഗത്ത് എത്തിയത്. ഒളിമ്പ്യന്‍ പി.ടി ഉഷയും വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ പിന്തുണച്ച് രംഗത്ത് എത്തി.
Discussion about this post