കണ്ണൂർ: ബിരുദ പരീക്ഷയുടെ ഉത്തരക്കടലാസുകൾ പെരുവഴിയിൽ നിന്നും കണ്ടെത്തി. കണ്ണൂർ സർവ്വകലാശാല വിദൂര വിദ്യഭാസ വിഭാഗം ബികോം രണ്ടാം വർഷ പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് റോഡരികിൽ നിന്നും കണ്ടെത്തിയത്. ഇന്ന് രാവിലെ മലപ്പട്ടം ചൂളിയാട്ട് നിന്നാണ് ഒരു കെട്ട് ഉത്തരക്കടലാസുകൾ കിട്ടിയത്.
ഡിസംബർ 23ന് നടന്ന പരീക്ഷയുടെ ഉത്തരക്കടലാസുകളാണ് പെരുവഴിയിൽ നിന്നും കണ്ടെത്തിയത്. മൂല്യനിർണയം നടത്തിയ ഉത്തരക്കടലാസുകളാണിവ. പരീക്ഷയുടെ ഫലം ഇതുവരെ വന്നിട്ടില്ല.
സംഭവം വിവാദമായതോടെ കണ്ണൂർ സർവകലാശാലയിലേക്ക് കെഎസ്‌യു- എബിവിപി പ്രവർത്തകർ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.
Discussion about this post