പാലക്കാട്: ആറുവയസ്സുകാരനെ അമ്മ കഴുത്തറുത്ത് കൊന്നു. പൂളക്കാട് സ്വദേശിനി ഷാഹിദയാണ് മൂന്നാമത്തെ മകന്‍ ആമിലിനെ വീട്ടിലെ ശുചിമുറിയില്‍ കത്തികൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. മൂന്നുമാസം ഗർഭിണിയാണ് ഷാഹിദ. ഷാഹിദയ്ക്ക് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉള്ളതായി അറിയില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
ദൈവവിളി ഉണ്ടായി മകനെ ബലികൊടുത്തെന്നാണ് ഷാഹിദ പോലീസിനെ അറിയിച്ചതെന്നാണ് വിവരം. ഞായറാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. ഇന്നലെ ഉച്ചയോടെ അയല്‍ വീട്ടില്‍ നിന്നും ഇവര്‍ ജനമൈത്രി പൊലീസിന്‍റെ ഫോണ്‍ നമ്പര്‍ ശേഖരിച്ചിരുന്നു. ഈ നമ്പറിലേക്കാണ് ഇവര്‍ കൊലപാതക വിവരം വിളിച്ചു പറഞ്ഞത്.
പിന്നീടാണ് കൊലപാതക വിവരം തൊട്ടടുത്ത മുറിയില്‍ ഉറങ്ങിയിരുന്ന ഷാഹിദയുടെ ഭര്‍ത്താവ് സുലൈമാന്‍ പോലും അറിയുന്നത്. ഷാഹിദ-സുലൈമാന്‍ ദമ്പതികള്‍ക്ക് മൂന്നുമക്കളാണ്. ഷാഹിദയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഷാഹിദയ്ക്ക് നേരത്തേ മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നതായി നാട്ടുകാര്‍ പറയുന്നു.
മറ്റ് കുടുംബ പ്രശ്നങ്ങള്‍ ഒന്നും ഉള്ളതായി അറിയില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഭര്‍ത്താവ് സുലൈമാന്‍ ടാക്സി ഡ്രൈവറാണ്. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
Discussion about this post