ഡൽഹി: ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു. കൂടുതല്‍പേര്‍ മരിച്ചതായി സംശയിക്കുന്നുണ്ട്. പ്രദേശത്ത് തിരച്ചിൽ തുടരുകയാണ്.
ദേശീയ ദുരന്ത നിവാരണ സേനയാണ് രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നത്. സൈന്യവും രക്ഷാ പ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്. പലയിടങ്ങളിലായി നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്.
ദൗലി ഗംഗയില്‍ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ജോഷിമഠില്‍ വൻ വെള്ളപ്പൊക്കമുണ്ടായി. ഇവിടെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ഋഷിഗംഗ വൈദ്യുതോല്‍പ്പാദന പദ്ധതിക്ക് കേടുപാടുകള്‍ സംഭവിച്ചു. ജലവൈദ്യുത നിലയത്തിലുണ്ടായിരുന്ന 150 തൊഴിലാളികളെ കാണാതായിരിക്കുകയാണ്. ഇവര്‍ക്കുവേണ്ടി തിരച്ചില്‍ ഊർജ്ജിതമാണ്.
കനത്തമഴയെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് മഞ്ഞുമല ഇടിഞ്ഞു വീണ് വൻ ദുരന്തമുണ്ടായത്. അതേസമയം ദുരന്തത്തെ തുടർന്നുണ്ടായ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്ര മോദി സൂക്ഷ്മമായി വിലയിരുത്തുകയാണ്. സംസ്ഥാനത്തിന് എല്ലാവിധ സഹായങ്ങളും കേന്ദ്ര സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
Discussion about this post