ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങളില്‍ കോണ്‍ഗ്രസ് മലക്കം മറിയുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്ങിന്റെ പ്രസ്താവന ഉദ്ധരിച്ചുകൊണ്ടായിരുന്നു മോദിയുടെ ആരോപണം. നന്ദിപ്രമേയ ചർച്ചയ്ക്ക് മറുപടി പറയുകായിരുന്നു പ്രധാനമന്ത്രി. ‘എല്ലാ സര്‍ക്കാരും കാര്‍ഷികമേഖലയില്‍ പരിഷ്‌കാരങ്ങള്‍ കൊണ്ടുവരുമെന്ന് പറയും. എന്നാല്‍ പല പാര്‍ട്ടികളും ഇക്കാര്യത്തില്‍ മലക്കം മറിഞ്ഞു.’
‘ആദരണീയനായ ഡോ.മന്‍മോഹന്‍ സിങ്ജി ഇവിടെയുണ്ട്. ഞാന്‍ അദ്ദേഹത്തിന്റെ തന്നെ ഒരു ഉദ്ധരണി എടുത്തുപറയാന്‍ ആഗ്രഹിക്കുകയാണ്. കാര്‍ഷിക നിയമങ്ങളില്‍ മലക്കം മറിയുന്നവരും ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കിലും അദ്ദേഹം പറയുന്നതിനോട് യോജിച്ചേക്കാം. ഒരു വലിയ പൊതുവിപണി എന്ന നിലയില്‍ ഇന്ത്യയുടെ വിശാലമായ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അതിന് മാര്‍ഗതടസ്സമായി നില്‍ക്കുന്നതെല്ലാം നീക്കം ചെയ്യുക എന്നുളളതാണ് ഞങ്ങളുടെ ലക്ഷ്യം എന്നാണ് അദ്ദേഹം പറഞ്ഞത്.’
‘മന്‍മോഹന്‍ സിങ് കര്‍ഷകര്‍ക്ക് സൗജന്യ മാര്‍ക്കറ്റ് നല്‍കുന്നതിനെ കുറിച്ചും ഒറ്റവിപണിയെ കുറിച്ചും സംസാരിച്ചിരുന്നു. വാസ്തവത്തില്‍ നിങ്ങള്‍ അഭിമാനിക്കുകയാണ് വേണ്ടത്. മന്‍മോഹന്‍ സിങ് പറഞ്ഞത് മോദി നടപ്പിലാക്കുന്നുവെന്നതിൽ.’പ്രതിപക്ഷത്തെ പരിഹസിച്ചുകൊണ്ട് മോദി പറഞ്ഞു.
ബിഗ് ബോസ് സീസൺ 3 യിലെ മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്തുവിട്ടു
‘പ്രക്ഷോഭങ്ങളുടെ പേരില്‍ സര്‍ക്കാരിനെ നിങ്ങള്‍ ആക്രമിക്കുന്നതില്‍ കുഴപ്പമില്ല. എന്നാല്‍ കര്‍ഷകരോട് നിങ്ങളും പറയണം വികസനത്തിന് മാറ്റം അനിവാര്യമാണെന്ന്. എങ്കില്‍ മാത്രമേ രാജ്യം മുന്നോട്ടുപോകുകയുളളൂ.’ കര്‍ഷകരോട് സമരം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട പ്രധാനമന്ത്രി അവരുടെ ആശങ്കകളെ കുറിച്ച് ചര്‍ച്ച നടത്താമെന്ന വാഗ്ദാനം വീണ്ടും മുന്നോട്ടുവെക്കുകയും ചെയ്തു.
‘ഞങ്ങള്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഞാന്‍ രാജ്യസഭയില്‍ നിന്ന് നിങ്ങളെ ചര്‍ച്ചയ്ക്കായി ക്ഷണിക്കുകയാണ്. എംഎസ്പി ഉണ്ടായിരുന്നു, എംഎസ്പി ഉണ്ട്, എംഎസ്പി തുടര്‍ന്നും ഉണ്ടാകും,. ആര്‍ക്കും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കാന്‍ സാധിക്കില്ല. നമുക്ക് മുന്നോട്ടാണ് പോകേണ്ടത്. പിറകോട്ടല്ല. കാര്‍ഷികമേഖലയിലെ ഈ നവീകരണങ്ങള്‍ക്ക് ഒരു അവസരം നാം നല്‍കേണ്ടതുണ്ട്’
‘ഭൂമി കുറവുളള കര്‍ഷകരുടെ എണ്ണം 1971 ല്‍ 51 ശതമാനമായിരുന്നുവെങ്കില്‍ ഇന്ന് 68 ശതമാനമായി ഉയര്‍ന്നു. ഇന്ന് 86 ശതമാനം കര്‍ഷകര്‍ക്കും രണ്ടു ഹെക്ടറില്‍ താഴെ.ഭൂമിയാണ് ഉളളത്. അതായത് 12 കോടി കര്‍ഷകര്‍. ഈ കര്‍ഷകരുടെ കാര്യത്തില്‍ രാജ്യത്തിന് ഉത്തരവാദിത്വമില്ലെന്നാണോ കരുതുന്നത്.? പ്രധാനമന്ത്രി ചോദിച്ചു.
Discussion about this post