ബിഗ് ബോസ് മലയാളം മൂന്നാം സീസൺ വരുന്ന വിവരം ലാലേട്ടൻ തന്നെ പ്രഖ്യാപിച്ചു കഴിഞ്ഞതോടെ ആരാധകർ ആവേശത്തിലാണ് . ഏതാനും ആഴ്ചകളായി ബിഗ് ബോസ് മത്സരാർത്ഥികൾ ആരൊക്കെയാവും എന്നതിനെ കുറിച്ചുള്ള ചർച്ചകൾ സമൂഹ മാധ്യമത്തിൽ പുരോഗമിക്കുകയാണ്. ഒട്ടേറെപ്പേരുടെ പേരുകൾ ഇതിനോടകം ഉയർന്നു വന്നു കഴിഞ്ഞു.
ഇപ്പോഴിതാ ‘ടൈംസ് ഓഫ് ഇന്ത്യ’ മത്സരാർത്ഥികളുടെ സാധ്യതാ പട്ടിക പുറത്തു വിട്ടിരിക്കുകയാണ്. പത്ത് പേരുകളാണുള്ളത്. അതിൽ ഒരു പേര് വ്യവസായിയായ ബോബി ചെമ്മണ്ണൂരിൻറ്റേതാണ്. നടിയും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ അഹാന കൃഷ്ണയാണ് രണ്ടാമത്തെയാൾ. ഡബ്ബിംഗ് ആർട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി, നടനും ഹാസ്യ കലാകാരനുമായ നോബി മാർക്കോസ്, ഗായിക ആര്യ ദയാൽ, നടിയും അവതാരകയുമായ സുബി സുരേഷ് എന്നിവർ ലിസ്റ്റിൽ ഉണ്ട്.
ഒപ്പം നർത്തകൻ റംസാൻ മുഹമ്മദ്, ആർ.ജെ.യും സാമൂഹിക പ്രവർത്തകനുമായ കിടിലം ഫിറോസ്, ട്രാൻസ്‌ജെൻഡർ മോഡലും ആക്ടിവിസ്റ്റുമായ ദീപ്തി കല്യാണി, സമൂഹ മാധ്യമങ്ങളിലൂടെ ശ്രദ്ധ നേടിയ ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ രാജേഷ് തുടങ്ങിയവരാണ് സാധ്യത പട്ടികയിലുള്ളത്. അതേസമയം നേരത്തെ സോഷ്യൽ മീഡിയയിൽ രശ്മി ആർ നായർ, രെഹ്ന ഫാത്തിമ എന്നിവരുൾപ്പെട്ട ലിസ്റ്റും പ്രചരിച്ചിരുന്നു.
Discussion about this post