ന്യൂഡല്‍ഹി: ശബരിമല വിഷയത്തില്‍ ആചാരങ്ങളുടെ പേരില്‍ വര്‍ഗീയ രാഷ്ട്രീയമാണ് പ്രതിപക്ഷം പയറ്റുന്നതെന്ന് സി.പി.ഐ ജനറല്‍ സെക്രട്ടറി ഡി. രാജ. ലിംഗ തുല്യതയെന്ന നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്നും ഡി. രാജ വ്യക്തമാക്കി. സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കണമെന്ന നിലപാടിൽ മാറ്റമില്ലെന്നും രാജ കൂട്ടി ചേർത്തു.
ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധിക്കായി കാക്കുന്നു. എന്നാല്‍, നയം മാറ്റിയിട്ടില്ലെന്നും രാജ പറഞ്ഞു. ബി.ജെ.പി സ്വാധീനമുറപ്പിക്കുന്നതില്‍ ജാഗ്രത വേണമെന്നും ഡി. രാജ ചാനല്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.
സി.പിഐ യുടെ മൂന്നു മന്ത്രിമാരെ മല്‍സര രംഗത്തുനിന്നും ഒഴിവാക്കുന്ന കാര്യത്തില്‍ വിജയസാധ്യത പരിശോധിച്ച് കേരളാ നേതൃത്വം തീരുമാനമെടുക്കും. സ്വര്‍ണക്കടത്ത് കേസും വിവാദങ്ങളും തിരിച്ചടിയാകില്ലെന്ന് രാജ ചൂണ്ടിക്കാട്ടി.
.
Discussion about this post