തിരുവനന്തപുരം: സിനിമാ താരം പാര്‍വതി തിരുവോത്തിനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ നീക്കം. സിപിഎം അനുഭാവികളായ ചലച്ചിത്രപ്രവര്‍ത്തകരാണ് നീക്കത്തിനു പിന്നില്‍. ശക്തമായ നിലപാടുകളും ധീരമായ അഭിപ്രായ പ്രകടനങ്ങളുമാണ് പാർവതിയുടെ രാഷ്ട്രീയ പ്രവേശനത്തിന് വേണ്ടി സഹപ്രവർത്തകർ കണ്ടെത്തുന്ന യോഗ്യത.
രാഷ്ട്രീയ സാമൂഹിക വിഷയങ്ങളില്‍ തന്റെ വീക്ഷണങ്ങള്‍ തുറന്നുപറയുന്ന ചെയ്യുന്ന നടിയാണ് പാര്‍വതി.കേരളത്തില്‍ ഏറെ സ്വീകാര്യതയുള്ള നടിയാണ് പാര്‍വതി. പാര്‍വതിയുടെ സ്ഥാനാര്‍ത്ഥിത്വം യുവതലമുറയെയും സ്വതന്ത്ര നിലപാടുകള്‍ സ്വീകരിക്കുന്നവരെയും ആകര്‍ഷിക്കാന്‍ സഹായിക്കും.
ശിവാജി ഗണേശന്റെ മകനും നിര്‍മ്മാതാവുമായ രാം കുമാര്‍ ബിജെപിയിലേക്ക്
ഇടതുനിലപാടുകളുള്ള താരമാണ് പാര്‍വതിയെന്നതും സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കാനുള്ള അനുകൂല ഘടകമാണ്.ഡല്‍ഹിയിലെ കര്‍ഷക സമരത്തെക്കുറിച്ച് പാര്‍വതി നടത്തിയ പ്രതികരണം വലിയ ചര്‍ച്ചയായി എന്നൊക്കെയാണ് സിപിഎം ഫ്രാക്ഷൻറെ വിലയിരുത്തലുകൾ.
Discussion about this post