ഇസ്ലാമാബാദ് :കഴിഞ്ഞ ഒന്നര വർഷമായി സംജോധാ എക്സ്പ്രസിൻറെ 21 ബോഗികൾ പാകിസ്ഥാൻ സ്വന്തമായി ഉപയോഗിക്കുകയാണ്. ഇന്ത്യ നിരവധി തവണ ആവശ്യപ്പെട്ടിട്ടും ബോഗികൾ തിരികെ നൽകാൻ പാകിസ്ഥാൻ തയ്യാറാകുന്നില്ല.
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള കരാറിൻറെ ഭാഗമായാണ് സംജോധാ ട്രെയിൻ ഇന്ത്യയിൽ നിന്നും പാകിസ്ഥാനിലേക്ക് സർവ്വീസ് നടത്തുന്നത്. 2019 ഓഗസ്റ്റ് 7 ന് പാകിസ്ഥാനിലേക്ക് അവസാനമായി സർവ്വീസ് നടത്തിയ ശേഷം ട്രെയിൻ അവിടെ തന്നെ നിർത്തുകയായിരുന്നു. ജമ്മു കശ്മീരിൻറെ പ്രത്യേക സംസ്ഥാന പദവി നിർത്തലാക്കിയതിനെത്തുടർന്നാണ് 2019 ഓഗസ്റ്റ് 8 ന് സംജോധ എക്സ്പ്രസ് സർവ്വീസ് നിർത്തലാക്കിയത്.
പാകിസ്ഥാൻ സർക്കാരിൻറെ പെരുകുന്ന സാമ്പത്തിക കടം സംബന്ധിച്ചും അടുത്തിടെ വാർത്തകൾ പുറത്തുവന്നിരുന്നു. ഇമ്രാൻ ഖാന് ട്രെയിൻ സർവ്വീസ് നടത്താനും പണമില്ലെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. റെയിൽവേ ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാത്തതിനാൽ റെയിൽവെ സ്വകാര്യവത്കരിക്കാനും പാകിസ്ഥാൻ സർക്കാർ നിർബന്ധിതരാകുന്നു എന്നതാണ് നിലവിലെ സ്ഥിതി. ഇന്ത്യയുടെ സംജോധാ എക്സ്പ്രസ് പല സ്ഥലങ്ങളിലേക്കും പാക് സർക്കാർ സർവ്വീസ് നടത്താനായി ഉപയോഗിക്കുന്നതായും വാർത്തകളുണ്ട്.
ഒന്നര വർഷമായിട്ടും സംജോധാ എക്സ്പ്രസിൻറെ 21 കോച്ചുകൾ പാകിസ്ഥാൻ ഇന്ത്യക്ക് തിരിച്ച് നൽകുന്നില്ല. ഒരു ഇന്ത്യൻ ചരക്ക് ട്രെയിനും പാകിസ്ഥാനിൽ കുടുങ്ങിക്കിടക്കുകയാണ്. ഈ ചരക്ക് ട്രെയിനിൽ 10 കോച്ചുകളുണ്ട്. സാധനങ്ങൾ ഉൾപ്പെടെയാണ് ഇന്ത്യ ഈ ചരക്ക് ട്രെയിൻ പാകിസ്ഥാനിലേക്ക് അയച്ചത്. ഒന്നര വർഷത്തിനുശേഷവും പാകിസ്ഥാൻ ഈ 21 ബോഗികൾ മടക്കിനൽകുന്നില്ല. ഇന്ത്യ നിരവധി തവണ ഇതു സംബന്ധിച്ച് പാകിസ്ഥാന് അറിയിപ്പ് നൽകിയിട്ടുണ്ട്. പക്ഷെ ഫലമുണ്ടായിട്ടില്ല.
കശ്മീരിന്റെ പ്രത്യേക സംസ്ഥാന പദവി നിർത്തലാക്കിയ ശേഷം പാകിസ്ഥാൻ മന്ത്രി ഷെയ്ഖ് റാഷിദ് സംജോധാ എക്സ്പ്രസ് സർവ്വീസ് നിർത്തലാക്കിയതായി പ്രഖ്യാപിച്ചു. ഷിംല കരാറിനുശേഷം 1976 ജൂലൈ 22 നാണ് ഈ ട്രെയിൻ സർവീസ് ആദ്യമായി ആരംഭിച്ചത്. നേരത്തെ ഈ ട്രെയിൻ സർവീസ് അമൃത്സറിനും ലാഹോറിനും ഇടയിലായിരുന്നുവെങ്കിലും പിന്നീടാണ് അത് അട്ടാരിക്കും ലാഹോറിനും ഇടയിൽ ഓടാൻ തുടങ്ങിയത്.
Discussion about this post