തിരുവനന്തപുരം: വിശ്വാസവും മതവും രാഷ്ട്രീയവുമായി കൂട്ടിക്കലര്‍ത്തരുതെന്ന് ബിജെപി എം എൽ എ ഒ രാജഗോപാൽ. വിശ്വാസകാര്യങ്ങളിൽ ജനങ്ങൾക്ക് പൂർണ്ണ സ്വാതന്ത്ര്യം ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല ബിൽ യുഡിഎഫിന് രാഷ്ട്രീയ ആയുധം മാത്രമാണെന്നും സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
ഐശ്വര്യ കേരള യാത്രയ്ക്കിടെ ശബരിമല വിഷയം ആവര്‍ത്തിച്ചു പരാമര്‍ശിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ രാജഗോപാൽ രൂക്ഷമായി വിമര്‍ശിച്ചു. ചെന്നിത്തല വിവാദങ്ങള്‍ പെരുപ്പിച്ചു കാട്ടാൻ മിടുക്കനാണെന്ന് അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം എന്ന നിലയിൽ പ്രവര്‍ത്തനമില്ലെന്നും പ്രതിപക്ഷത്തിന് കൂട്ടായ നിലപാടില്ലെന്നും രാജഗോപാൽ വിമർശിച്ചു.
ശബരിമലയെക്കുറിച്ച് യുഡിഎഫിന് ഒരു സമീപനവുമില്ലെന്നും അവരുടെ കാലത്താണ് ഈ പ്രശ്നം ഉയര്‍ന്നു വന്നതെന്നും രാജഗോപാൽ ചൂണ്ടിക്കാട്ടി. ഇതുകൊണ്ടാണ് എൻഎസ്എസ് പോലും വിഷയത്തിൽ യുഡിഎഫിനെ പിന്തുണയ്ക്കാത്തതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിസഭയ്ക്ക് ജനങ്ങളോടു പ്രതിബദ്ധതയുണ്ടെന്നും ഒ രാജഗോപാൽ പറഞ്ഞു.
Discussion about this post