തിരുവനന്തപുരം: കേരളത്തിലെ കൊവിഡ് സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾ വിലയിരുത്താനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ യോഗം പുരോഗമിക്കുകയാണ്. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന തെരഞ്ഞെടുപ്പ് ഓഫീസറുമായും രാഷ്ട്രീയ കക്ഷികളുമായും ചർച്ച നടത്തുന്നു.
തെരഞ്ഞെടുപ്പ് മെയ് മാസത്തിൽ നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. അടുത്ത ആഴ്ചയോടെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് സൂചന.
തെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടത്തണമെന്നാണ് ഇടത് പാർട്ടികളുടെ ആവശ്യം. തെരഞ്ഞെടുപ്പ് ഏപ്രിൽ 8 നും 12നും ഇടയിൽ നടത്തണമെന്ന് കോൺഗ്രസ് ആവശ്യപ്പെടുന്നു.
Discussion about this post