തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പ്രത്യേക മന്ത്രിസഭാ യോഗം ഇന്ന്. പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുന്നതിനിടയിലും കൂടുതൽ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനം ഉണ്ടാകാൻ സാധ്യത.
ഹൈക്കോടതി തടഞ്ഞ സ്‌കോള്‍ കേരളയിലെ സ്ഥിരപ്പെടുത്തല്‍ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ആരോഗ്യ വകുപ്പിന് കീഴിലുള്ള കെഎച്ച്‌ആര്‍ഡബ്ല്യുഎസില്‍ 180 ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന കാര്യത്തിലും ഏറെക്കുറെ തീരുമാനമായിട്ടുണ്ട്. 20 വര്‍ഷം പിന്നിട്ട താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താൻ വനം വകുപ്പും നിർദ്ദേശം നൽകിയേക്കും.
അതേസമയം അനധികൃത സ്ഥിരപ്പെടുത്തലുകൾക്കും നിയമന അഴിമതിക്കുമെതിരെ പി എസ് സി ഉദ്യോഗാർത്ഥികളുടെ സമരം തുടരുകയാണ്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ ഈ മാസം 20 മുതൽ സമരം ശക്തമാക്കുമെന്ന് ഉദ്യോഗാർത്ഥികൾ അറിയിച്ചു.
Discussion about this post