വഡോദര: ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി. ഗുജറാത്ത് മുനിസിപ്പൽ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് നടന്ന ഒരു പൊതുയോഗത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കാനുള്ള എല്ലാ നടപടികളും പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. പെൺകുട്ടികളെ വഞ്ചിക്കാനുള്ള മതഭ്രാന്തമാനുടെ ശ്രമങ്ങൾ കൈയ്യും കെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ലൗ ജിഹാദിനെതിരെ നേരത്തെ ഉത്തർ പ്രദേശ് സർക്കാർ നിയമം പാസാക്കിയിരുന്നു. മധ്യപ്രദേശ് സർക്കാരും കർണ്ണാടക സർക്കാരും ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ലൗ ജിഹാദിനെതിരെ നിയമം നിർമ്മിക്കാൻ ഗുജറാത്ത് സർക്കാരും തയ്യാറെടുക്കുന്നത്.
Discussion about this post