തിരുവനന്തപുരം: പി എസ് സി ഉദ്യോഗാർത്ഥികൾക്കെതിരായ സർക്കാർ നിലപാടിൽ ഇടത് മുന്നണിക്കുള്ളിൽ ഭിന്നത. യുവാക്കൾക്കെതിരായ മന്ത്രിമാരുടെ പ്രതികരണങ്ങൾ അനാവശ്യമാണെന്ന് സിപിഐ വ്യക്തമാക്കി. നിയമനങ്ങളുമായി ബന്ധപ്പെട്ട് സെക്രട്ടറിയേറ്റിലടക്കം നടക്കുന്ന സമരങ്ങളോട് സർക്കാർ അസഹിഷ്ണുതാ നിലപാട് സ്വീകരിക്കുന്നതിനെ സിപിഐ വിമർശിച്ചു.
മന്ത്രി തോമസ് ഐസക്ക് അടക്കം നടത്തിയ പ്രതികരണങ്ങൾ അനാവശ്യമായിരുന്നു എന്നാണ് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗത്തിൽ ഉയർന്ന വിമർശനം. സമരം നടത്തുന്ന റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികളുമായി സർക്കാർ ചർച്ച നടത്തണമെന്ന് സിപിഐ യുവജന സംഘടനയായ എഐവൈഎഫ് ആവശ്യപ്പെട്ടു.
യുവജനങ്ങൾക്ക് വേണ്ടി സർക്കാർ സ്വീകരിച്ച നടപടികൾ ബോദ്ധ്യപ്പെടുത്തണമെന്ന് എഐവൈഎഫ് സംസ്ഥാന പ്രസിഡണ്ട് അഡ്വ.ആർ സജിലാലും സെക്രട്ടറി മഹേഷ് കക്കത്തും പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
Discussion about this post