കോഴിക്കോട്: ഭാര്യയെ യുവാവ് കഴുത്തറുത്ത് കൊന്നു. കോഴിക്കോട് കൊടിയത്തൂര്‍ ചെറുവാടി പഴംപറമ്പിലാണ് കൊലപാതകം നടന്നത്. കൊടിയത്തൂര്‍ സ്വദേശിനിയായ 20 വയസ്സുകാരി മുഹ്സിലയാണ് കൊല്ലപ്പെട്ടത്.
കൊലപാതകം നടത്തിയ ഭര്‍ത്താവ് ഷഹീറിനെ മുക്കം പൊലീസ് കസ്റ്റഡിയിലെടുത്തു. ഷഹീറിന്റെ സംശയരോഗമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെ വീട്ടില്‍ വെച്ചായിരുന്നു കൊലപാതകം.
മുഹ്സിലയുടെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. ആറ് മാസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. കേസിൽ പൊലീസ് തുടർ നടപടികൾ ആരംഭിച്ചു.
Discussion about this post