ടൂൾ കിറ്റ് ട്വീറ്റുമായി ബന്ധപ്പെട്ട കേസിൽ മലയാളി അഭിഭാഷക നികിത ജേക്കബിനെയും എഞ്ചിനീയർ ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യുവാനായി ഡൽഹി പൊലീസ് മഹാരാഷ്ട്രയിൽ എത്തി. അറസ്റ്റിൽ നിന്നുള്ള സംരക്ഷണം തേടിയുള്ള ഇരുവരുടെയും ഹരജികൾ ഇന്ന് ബോംബെ ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് പോലീസ് മഹാരാഷ്ട്രയിലെത്തിയത് . കോടതിയുടെ തീരുമാനത്തിന് ശേഷമാകും പൊലീസിന്‍റെ തുടർ നടപടി.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും അതുവരെ പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ശാന്തനു ഹര്‍ജി നല്‍കിയത്.ഡല്‍ഹി പൊലീസ് വീടിന് മുമ്പില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പലതും പാലിക്കാതെ തന്റെ പല സാധനങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രായമായ മാതാപിതാക്കളുടെ മേല്‍ പൊലീസ് അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുന്നെന്നും ഭരണഘടന രാജ്യത്തെ പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇവരുമായി ബന്ധമുള്ള യുഎസ് ആക്ടിവിസ്റ്റ് പീറ്റർ ഫെഡറിക്കിന്‍റെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്.
തന്നെ ഖാലിസ്ഥാനിയായി ചിത്രീകരിക്കാൻ ശ്രമിക്കുന്നു എന്നാണ് പീറ്ററിന്‍റെ പ്രതികരണം. ആര്‍.എസ്.എസിനെതിരെ പ്രചാരണം നടത്തുന്നതിനാലാണ് തന്നെ വേട്ടയാടുന്നതെന്നും പീറ്റര്‍ ഫെഡറിക് ആരോപിച്ചു. പീറ്റർ ഫെഡറിക് ഖാലിസ്ഥാൻ വാദികളുടെ വക്താവാണെന്ന് ഡൽഹി പൊലീസ് കണ്ടെത്തി. 2006 മുതൽ പീറ്റർ ഫെഡഫിക് സുരക്ഷാ ഏജൻസികളുടെ റഡാറിലാണെന്നും ഡിസിപി മനീഷി ചന്ദ്ര പറഞ്ഞു.
Discussion about this post